ചെങ്ങന്നൂർ: വൈ. എം. സി. എ.......
ആലപ്പുഴ : അർത്തുങ്കല്‍ അരീപറമ്പില് കളത്തില്‍പറമ്പില്‍ ബിനുവിന്റെ മകൻ അഖില്‍ കൃഷ്ണ(22) ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില്‍ സുനില്‍ ദാസിന്റെ മകള്‍ അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്.ആലപ്പുഴ ദേശീയപാതയില്‍ വണ്ടാനത്ത് ഇന്നലെ രാത്രി 11.50 നായിരുന്നു അപകടം. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് അച്ചു എസ് ദാസ്. ......
ചെങ്ങന്നൂർ: സംസ്ഥാനത്ത് വേനൽ കടുക്കുന്നതിനിടെ സാധാരണക്കാരന് ഇരുട്ടടിയായി ചെറുനാരങ്ങ വില കുതിച്ചുയരുന്നു. വിപണിയിൽ നാരങ്ങയ്ക്ക് പൊള്ളുന്ന വിലയായതോടെ സാധാരണക്കാരും ചെറുകിട കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിലായി. ......
ചെങ്ങന്നൂർ: പുലിയൂർ സെൻറ് മേരീസ് ആൻഡ് സെൻ്റ് ജോർജ് ഓർത്തഡോക്സ്
പള്ളി സപ്തതി ആഘോഷങ്ങളും പെരുന്നാളും കുരിശുപള്ളിയുടെ കൂദാശയും വെള്ളിയാഴ്ച മുതൽ നടക്കും. വൈകിട്ട് നാലിനു കുരിശുപള്ളിയുടെ കൂദാശ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് നിർവഹിക്കും. ......
ചെങ്ങന്നൂർ: ലോകതൊഴിലാളി ദിനമായ മെയ് 1 യുദ്ധവിരുദ്ധ സന്ദേശ യാത്രയും പൊതു സമ്മേളനവും ആയി ഐ.എൻ.റ്റി.യു.സി ചെങ്ങന്നൂർ റീജിണൽ കമ്മറ്റി നടത്തുo .
രാവിലെ 8.30 ന് നഗരസഭ അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആരംഭിക്കുന്ന റാലി എഞ്ചിനീയറിംഗ് കോളേജ് ഇംഗ്ഷനിൽ സമാപിക്കും. കെ.പി. ......
ചെങ്ങന്നൂർ: താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. മരം വീണ് വെൺമണിയിൽ വൈദ്യുതി ബന്ധം തകരുകയും മിത്രപ്പുഴക്കടവിൽ വീടിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് വെൺമണി കുറ്റിക്കൽ പടിയിലെ മൃഗാശുപത്രി വളപ്പിൽ നിന്ന കൂറ്റൻ ആൽമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞുവീണത്. ......
ചെങ്ങന്നൂർ: 63-ാമത് തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹലബ്ധി മഹായഞ്ജത്തിൻ്റെ അഞ്ചാം ഘട്ട സപ്താഹസിന് തുടക്കമായി. മെയ് 19- നാണ് ഉത്സവം സമാപിക്കുന്നത്.
തുടർച്ചയായി 7 ഘട്ട സപ്താഹ യജ്ഞങ്ങൾ നടത്തപ്പെടുന്ന ഭാരത്തിലെ തന്നെ ഏകക്ഷേത്രമാണ് തിരുവൻവണ്ടൂർ ശ്രീഗോശാലകൃഷ്ണ സ്വാമി ക്ഷേത്രം. ......
ചെങ്ങന്നൂർ: കേരളം യഥാർഥത്തിൽ വ്യാപാര സൗഹൃദമാകണമെങ്കിൽ കുത്തക ഭീമന്മാരായ ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോമുകൾക്ക് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെങ്ങന്നൂർ യൂണിറ്റ് ദ്വൈവാർഷിക പൊതുസമ്മേളനവും തെരഞ്ഞെടുപ്പ് യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഏകദേശം 20 ലക്ഷത്തോളം പേർ സ്വയംതൊഴിൽ കണ്ടെത്തുന്ന മേഖലയാണിത്. ......
ചെങ്ങന്നൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ ചെങ്ങന്നൂരിൽ പരക്കെ അക്രമം. പാണ്ടനാട് ഇല്ലിമല പാലത്തിന് സമീപം ഹർത്താൽ അനുകൂലികൾ കാർ തകർത്തു. ......
ചെങ്ങന്നൂർ: ഇടി മിന്നലേറ്റ് യുവാവ് മരിച്ചു. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയ മുളക്കുഴ പുത്തൻ പീടികയിൽ അഷറഫ് പി.എമിന്റെയും സുനീതയുടെയും മകൻ ആസിഫ് അഷറഫ് (23 ) ആണ് ഇടിമിന്നൽ ഏറ്റ് മരിച്ചു. ......